'ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം, ശിവാനി എന്റെ കൊച്ചനുജത്തി'; സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുടിയന്‍

ഉപ്പും മുളകും പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് റിഷി എസ്. കുമാറും ശിവാനിയും. പരമ്പരയില്‍ വിഷ്ണു എന്ന കഥാപാത്രമായി വേഷമിടുന്ന റിഷിയുടെ സഹോദരി ആയാണ് ശിവാനി വേഷമിടുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും അതേ സ്‌നേഹം തന്നെയാണ് ഇരുവര്‍ക്കുമിടയില്‍. ശിവാനിക്ക് ഒപ്പമുള്ള റിഷിയുടെ യൂട്യൂബ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

തങ്ങളുടെ വീഡിയോയ്ക്ക് നേരെ എത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് റിഷി ഇപ്പോള്‍. ബാലതാരമായ ശിവാനിയെയും വെറുതെ വിടാത്ത സദാചാര ആങ്ങളമാരോട് പ്രതികരിച്ചിരിക്കുകയാണ് റിഷി.

“”ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം. അത് എന്റെ കൊച്ചനുജത്തിയാണ്. ആര്‍ക്കാണെങ്കിലും ആ ലോജിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. വീഡിയോ ആസ്വദിക്കൂ”” എന്നാണ് റിഷിയുടെ പ്രതികരണം.

Read more

ഹാന്‍ഡ്കഫ് ചലഞ്ച് എന്ന വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിലാണ് റിഷി തന്റെ പ്രതികരണം അറിയിച്ചത്. റിഷിക്കും ശിവാനിക്കും പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.