സാമൂഹിക സേവനത്തിനായി ജോലി ഉപേക്ഷിക്കും; സൂചന നല്‍കി രജിത് കുമാര്‍

സാമൂഹിക സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഡോ. രജിത് കുമാര്‍. അറസ്റ്റു ചെയ്തതിന് ശേഷം ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.

Read more

സംഭവത്തില്‍ രജിത്കുമാറുള്‍പ്പെടെ 75 പേര്‍ക്കെതിരെ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിയമവിരുദ്ധമായ സംഘംചേരല്‍, കലാപശ്രമം, സര്‍ക്കാര്‍ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങള്‍ക്ക് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവര്‍ ലംഘിച്ചിരുന്നു.