'രാമായണം' വീണ്ടും എത്തുന്നു; 'ശക്തിമാന്' വേണ്ടിയുള്ള കാത്തിരിപ്പാണെന്ന് ആരാധകര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണ ലോക്ഡൗണില്‍ തുടരവെ ജനങ്ങളുടെ ബോറടി മാറ്റാന്‍ “രാമായണം” സീരിയല്‍ നാളെ മുതല്‍ പുന:സംപ്രേഷണം ചെയ്യും. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് മാര്‍ച്ച് 28 മുതല്‍ രാമായണ സീരിയല്‍ പുന:സംപ്രേഷണം ചെയ്യുന്ന വിവരം അറിയിച്ചത്.

രാവിലെ 9 മണി തൊട്ട് 10 മണി വരെ ആദ്യ എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ രണ്ടാമത്തെ എപ്പിസോഡും ഡിഡി ചാനലില്‍ എത്തും. എന്നാല്‍ “ശക്തിമാന്റെ” കാത്തിരുപ്പിലാണ് തങ്ങളെന്ന കമന്റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്. മുകേഷ് ഖന്ന നായകനായി നിര്‍മ്മിച്ച ശക്തിമാന്‍ സീരിയലിന് ഇന്നും ആരാധകര്‍ ഏറെയാണ്.

രാജ്യം 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശക്തിമാനും കൂടി പുന:സംപ്രേഷണം ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.