അങ്ങനെ അവന്‍ വിവാഹിതനായി, ഞങ്ങടെ ഫാമിലിയിലേക്ക് വെല്‍ക്കം അളിയാ; പ്രദീപ് ചന്ദ്രന് ആശംസകളുമായി വീണ

ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു. ലേക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിനെത്തി. പ്രദീപിന് ആശംസകള്‍ അറിയിച്ച് നടി വീണ നായരും രംഗത്തെത്തിയിട്ടുണ്ട്.

“”അങ്ങനെ അവന്‍ കല്യാണം കഴിച്ചു…ഹോ..ഹാപ്പി മാരീഡ് ലൈഫ്…അളിയാ..വെല്‍ക്കം അനുപമളിയോ…ഞങ്ങടെ ഫാമിയിലേക്ക്”” എന്നാണ് വീണ നായര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.

https://www.instagram.com/p/CCiLDr8p71m/

“”എന്റെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു ഇതെന്നും എന്നാല്‍ വില്ലനായി എത്തിയ കൊറോണ കാലവും ലോക്‌ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കി.””

https://www.instagram.com/p/CCiHED8pYjv/?utm_source=ig_embed

“”വിദേശത്തുളള ജ്യേഷ്ഠന്‍ ഉള്‍പ്പടെ പ്രിയപ്പെട്ട ഒരുപാട് പേര്‍ കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കുന്നത്. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു”” എന്നാണ് പ്രദീപ് ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/pradeepc900/videos/10159193612795955/

“കറുത്തമുത്ത്” അടക്കമുള്ള സീരിയലുകളില്‍ വേഷമിട്ട പ്രദീപ് ബിഗ് ബോസ് സീസണ്‍ 2വില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പൂറത്തായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായതിന് ശേഷമാണ് പ്രദീപിന്റെ വിവാഹം ഉറപ്പിച്ചത്‌.

https://www.facebook.com/pradeepc900/posts/10159189737660955