ഈ വാര്‍ത്ത ശരിയല്ല, കിംവദന്തികളില്‍ വീഴരുത്; പേളിയെയും കുടുംബത്തെയും കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ശ്രീനിഷിന്റെ പ്രതികരണം

നടിയും അവതാരകയുമായ പേളി ഗര്‍ഭിണിയാണെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും പേളി മാണിയുടെ ഭര്‍ത്താവുമായ ശ്രീനിഷ് അരവിന്ദ്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന തങ്ങള്‍ ആ സന്തോഷവാര്‍ത്തയും ആരാധകരെ അറിയിക്കുമെന്നും ശ്രീനിഷ് പറഞ്ഞു. പേളി മാണി ഗര്‍ഭിണി, സന്തോഷം പങ്കുവച്ച് താരകുടുംബം എന്ന തലക്കെട്ടിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം.”ഈ വാര്‍ത്ത ശരിയല്ല. കിംവദന്തികളില്‍ വീഴരുത്

. ഞങ്ങളുടെ നല്ല നിമിഷങ്ങള്‍ ആരാധകരുമായി എല്ലായിപ്പോഴും പങ്കുവയ്ക്കാറുണ്ട്. ശരിയായ സമയത്ത് ആ സന്തോഷവും പങ്കുവയ്ക്കും”, ശ്രീനിഷ് കുറിച്ചു.

Srinish Aravind responds against fake news that Pearle Maaney pregnant