നടന്‍ പാര്‍ഥ് സംതാനും കോവിഡ് പൊസിറ്റീവ്; ഷൂട്ടിംഗ് നിര്‍ത്തി

വെബ് സീരിസ്, ടെലിവിഷന്‍ നടനായ പാര്‍ഥ് സംതാനും കോവിഡ് 19 സ്ഥിരീകരിച്ചു. “കസോട്ടി സിന്ധഗി ക്യാ 2” എന്ന സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തി സീരിയലിലെ മുഴുവന്‍ അഭിനേതാക്കളോടും ക്രൂ അംഗങ്ങളോടും പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് കോവിഡ് പൊസിറ്റീവായ വിവരം നടന്‍ പങ്കുവച്ചത്. “”എനിക്ക് കോവിഡ് 19 പോസിറ്റീവായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്. മുംബൈ കോര്‍പ്പറേഷന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നു. സുരക്ഷിതരായിരിക്കു”” എന്നാണ് പാര്‍ഥിന്റെ ട്വീറ്റ്.

ജൂണ്‍ 27ന് ആണ് നിര്‍ത്തിവച്ച ഷൂട്ടിംഗ് പുനരാംരഭിച്ചത്. മൂന്ന് മാസത്തിന് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും താരം അറിയിച്ചിരുന്നു. ഹൈദരാബാദിലേക്ക് പോയ താരം ഷൂട്ടിംഗിനായാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്.

“”കസോട്ടി സിന്ധഗി ക്യായിലെ നടന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം മെഡിക്കല്‍ സഹായം സ്വീകരിച്ചിട്ടുണ്ട്. അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ജാഗ്രത നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്”” എന്നും ബാലാജി ടെലിഫിലംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

https://www.instagram.com/p/CCij6p9BN0B/