അഴകളവിനോടുള്ള താത്പര്യം, പട്ടിണി കിടന്ന് ഭ്രാന്തായി, രക്ഷിച്ചത് സുഹൃത്തുക്കള്‍

ശരീരസൗന്ദര്യം സംരക്ഷിക്കാനായി കൃത്യമായി ഡയറ്റിങ്ങും വ്യായാമങ്ങളും ചെയ്യുന്നവരാണ് നടിമാര്‍. സീറോ സൈസും സെക്‌സി ലുക്കും തുടരാനായി അനുഭവിച്ച സമ്മര്‍ദ്ദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ടെലിവിഷന്‍ താരം നിയ ശര്‍മ്മ. ശരീരഭാരം ജീവിതത്തില്‍ സൃഷ്ടിച്ച വെല്ലുവിളിയെ കുറിച്ചാണ് നിയ വെളിപ്പെടുത്തിയത്.

വണ്ണം വെയ്ക്കുമെന്ന് പേടിച്ച് താന്‍ ഭക്ഷണം കഴിക്കാറില്ലെന്നും ഉച്ചക്കും രാത്രിയും ഭക്ഷണം ഒഴിവാക്കുകയും പ്രൊട്ടീന്‍ ഷേക്ക് മാത്രമാണ് കുടിക്കാറുണ്ടായിരുന്നതെന്നും നിയ പറയുന്നു. ആരോഗ്യപരമായ ഡയറ്റ് പിന്തുടരുകയും പിന്നീട് അതെല്ലാം ലംഘിച്ച് ഭക്ഷണത്തോട് ആസക്തി തോന്നി എല്ലാം വാരിക്കഴിക്കുന്ന ഈറ്റിംഗ് ഡിസോര്‍ഡറും തനിക്കുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. ജങ്ക് ഫുഡ് കഴിച്ചതിനു ശേഷം അതിയായ കുറ്റബോധം തോന്നാറുണ്ടായിരുന്നുവെന്നും നിയ വ്യക്തമാക്കി.

Read more

ശരീരത്തിന്റെ അഴകളവുകളോടുള്ള താത്പര്യം ഭ്രാന്തായി മാറിയത് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് താന്‍ പട്ടിണി കിടക്കാന്‍ തുടങ്ങിയതോടെയാണെന്നും അടുത്ത സുഹൃത്തുക്കളുമായിരുന്ന അര്‍ജുന്‍ ബിജ് ലാനിയും രവി ഡുബേയും ഏറെ പരിശ്രമിച്ചാണ് തന്റെ ദുശ്ശീലങ്ങള്‍ മാറ്റിയെടുത്തതെന്ന് നിയ വെളിപ്പെടുത്തി. തന്റെ ജീവിതത്തില്‍ സംഭവിച്ചതു പോലെയുള്ള അബദ്ധങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ഇത് തുറന്ന് പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു.