ഇടവേളയ്ക്ക് ശേഷം മുകേഷ് വീണ്ടും എത്തുന്നു

ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ് നടന്‍ മുകേഷ് ‘മഴവില്‍ മനോരമ’യില്‍ സംപ്രേഷണം ചെയ്യുന്ന’ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’ എന്ന പരിപാടിയിലാണ് നടന്‍ അതിഥിയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഓണം സ്പെഷ്യല്‍ എപ്പിസോഡിലായിരിക്കും മുകേഷ് എത്തുകയെന്നാണ് വിവരം. ഈ പരിപാടിയില്‍ മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകളും എത്തിയത്.

ഇതിന് പിന്നാലെ ഏഷ്യാനെറ്റിലെ ചാനല്‍ പരിപാടിയില്‍ നിന്ന് നടനെ ഒഴിവാക്കിയതായും റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്തതിന് ശേഷമാണ് മുകേഷിനെ ഷോയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം മുകേഷ് തന്നെ ചാനലുമായുളള കരാര്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘മ കോമഡി മാമങ്കത്തില്‍’ മുകേഷ് ഒഴികെ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു ദിലീപ്, സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ പരിപാടി വന്‍ വിജയമായിരുന്നു.