സീരിയലിന്റെ സെറ്റില്‍ വന്‍അഗ്നിബാധ; ആയുധങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

പുരാണ സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപ്പിടിത്തം. ആളപായമില്ല. ചിത്രീകരണത്തിനായി ഉപയോഗിക്കേണ്ട ആയുധങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു.

പരമാവതാര്‍ ശ്രീകൃഷ്ണ എന്ന സീരിയലിന്റെ സെറ്റിലാണ് അപകടമുണ്ടായത്. നയിഗാവിലെ നന്ദ് ഹേലിയിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് സെറ്റില്‍ തീ പടര്‍ന്നത്. തിങ്കളാഴ്ച ചിത്രീകരണം ഉണ്ടായിരുന്നില്ല. ആര്‍ക്കും പരിക്കില്ലെന്ന് നിര്‍മാതാക്കളായ അലിന്ദ് ശ്രീവാസ്തവ, നിസ്സാര്‍ പര്‍വേസ് എന്നിവര്‍ അറിയിച്ചു.

സെറ്റിന്റെ പുറത്തെ ഭാഗവും ഷൂട്ടിങ്ങിനുവേണ്ട ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീടും പൂര്‍ണമായും അഗ്‌നിയ്ക്ക് ഇരയായി.

സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ശ്രീകൃഷ്ണന്റെ കഥ പറയുന്ന പരമാവതാര്‍ ശ്രീകൃഷ്ണ.