കൂടത്തായ്"സീരിയലിൽ ശ്രദ്ധേയമായ വേഷത്തിൽ ഞാനും: മല്ലിക സുകുമാരൻ

കൂടത്തായി സീരിയലിൽ താനുമുണ്ടെന്ന് നടി മല്ലിക സുകുമാരൻ. പരമ്പരയിൽ ചലച്ചിത്ര താരം മുക്ത ജോർജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സീത ഫെയിം ഷാനവാസ് ഷാനുവും പ്രധാന റോളിൽ എത്തുന്നുണ്ട്.

സംപ്രേഷണം ആരംഭിക്കുന്നു…. ഫ്ലവേഴ്സ് ചാനലിൽ… എല്ലാ ദിവസവും രാത്രി 9 മണിക്ക്….. ചലച്ചിത്ര പരമ്പര…” കൂടത്തായ്”… ശ്രദ്ധേയമായ വേഷത്തിൽ ഞാനും…. കാണുക….സഹകരിക്കുക…. സ്നേഹപൂർവ്വം മല്ലികാ സുകുമാരൻ”, എന്ന പോസ്റ്റിലൂടെയാണ് മല്ലിക സന്തോഷവാർത്ത പങ്കിട്ടത്.

പരമ്പരയ്ക്കെതിരായ കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി വിധി എത്തുന്നത്. കൂടത്തായി സ്വദേശി മുഹമ്മദ് ആണ് ഹര്‍ജി നൽകിയത്.

സീരിയൽ സംപ്രേഷണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് വീണ്ടും പരമ്പരയുടെ സംപ്രേഷണം ആരംഭിക്കുന്നത്.