ഒരുപാട് സത്യസന്ധത ആവശ്യമില്ല, കാരണം; കിഷോര്‍ സത്യയുടെ കുറിപ്പിന്റെ കാരണം തിരഞ്ഞ് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകനാണ് കിഷോര്‍ സത്യ . കറുത്തമുത്തിലെ ഡോക്ടര്‍ ബാലചന്ദ്രനെ ഇനിയും പ്രേക്ഷകര്‍ മറക്കാനായിട്ടില്ല. പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയും കഥാപാത്രവുമാണ് അത്. ഈ പരമ്പരയില്‍ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോര്‍ ഇഷ എന്ന സിനിമയിലൂടെയാണ് പിന്നീട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് .

 

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് കിഷോര്‍ സത്യ. പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്നതിലും സമയം കണ്ടെത്തുന്ന നടന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ”ഈ ഒരുപാട് സത്യസന്ധത ആവശ്യമില്ല, കാരണം വളവില്ലാത്ത മരങ്ങളാണ് എപ്പോഴും മുറിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നത്”, എന്നായിരുന്നു കിഷോറിന്റെ പോസ്റ്റ്.

 

‘കിഷോര്‍ ചേട്ടാ എനിക്കങ്ങനെ തോന്നി ഇത് സീരിയലിലെ ഭാഗമാണ് ‘ എന്ന ഒരു ആരാധകന്റെ കമന്റിനും ഒരു ഇമോജിയും കിഷോര്‍ നല്‍കുകയുണ്ടായി. എന്താണ് ഈ പോസ്റ്റിന്റെ അര്‍ഥം എന്നുള്ള ചോദ്യങ്ങളുമായി സീരിയല്‍ പ്രേമികള്‍ എത്തിയിട്ടുണ്ട്.