മലയാള സീരിയലുകളിലെ അഭിനേതാക്കളെ ഇവിടെയുള്ള സിനിമാക്കാര്‍ക്ക് പുച്ഛമാണ്; വിമര്‍ശിച്ച് കന്യാഭാരതി

മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് സീരിയല്‍ താരങ്ങളെ പുച്ഛമാണെന്ന് നടി കന്യാ ഭാരതി. പുറത്തുനിന്നുള്ള സീരിയല്‍ സീരിയല്‍ താരങ്ങള്‍ക്ക് അവസരം കൊടുത്താലും കേരളത്തിലെ സീരിയല്‍ താരങ്ങളെ മലയാളസിനിമ പരിഗണിക്കാറില്ലെന്നും കന്യ പറഞ്ഞു. ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് കന്യ ഭാരതിയുടെ അഭിപ്രായ പ്രകടനം.

സിനിമയിലെ അവസരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കന്യയുടെ പ്രതികരണം. “മലയാളത്തിലെ സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാര്‍ക്ക് വേണ്ടല്ലോ.. കേരളത്തിന് പുറത്തുള്ള സീരിയല്‍ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയല്‍ താരങ്ങളോട് അവര്‍ക്ക് പുച്ഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവര്‍ ശ്രദ്ധിക്കില്ല.

നടിമാരാണ് ഈ പ്രശ്നം കൂടുതല്‍ അനുഭവിക്കുന്നത്. എത്രയോ കലാകാരന്‍മാര്‍ വെറുതെയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആത്മയും അമ്മയുമടക്കമുള്ള സംഘടനകള്‍ ഇടപെടണമെന്നും കന്യ ആവശ്യപ്പെടുന്നു.