ആ പെണ്‍കുട്ടി ജയന്റെ ബന്ധുവല്ല; തറപ്പിച്ച് പറഞ്ഞ് ജയന്റെ സഹോദര പുത്രന്‍

ജയന്റെ ബന്ധുത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പങ്കുചേര്‍ന്ന് സീരിയല്‍ താരം ആദിത്യന്‍. ജയന് ഒരു സഹോദരനെ ഉള്ളുവെന്നും അത് തന്റെ പിതാവ് സോമന്‍ നായരാണെന്നും ആദിത്യന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ജയന്‍ എന്നാണ് ആദിത്യന്റെ ഔദ്യോഗിക പേര്.

സീരിയല്‍ നടിയായ ഉമാ നായരാണ് താന്‍ ജയന്റെ ബന്ധുവാണെന്ന വാദവുമായി ടെലിവിഷന്‍ പരിപാടിയില്‍ എത്തിയത്. ഇതിന് പിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് ആദിത്യന്റെ സഹോദരി ലക്ഷ്മി എത്തിയിരുന്നു. ഇതോടെയാണ് ജയന്റെ ബന്ധുത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയായത്.

ജയന്റെ അനുജന്റെ മകളല്ല ഉമ നായർ പ്രതികരണവുമായി 'ആദിത്യൻ ജയൻ'….!!! 🤣🤣

Posted by ചിരിയും ചിന്തയും on Monday, 11 December 2017

ഉമാ നായര്‍ പറയുന്നത് വാസ്തവവിരുദ്ധമാണെന്നും 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സീരിയല്‍ സെറ്റില്‍വെച്ച് ഉമ തന്നോട് താന്‍ ജയന്റെ ബന്ധുവാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയിരുന്നതായി ആദിത്യന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍, തങ്ങളുടെ കുടുംബത്തിലാര്‍ക്കും ഇങ്ങനെ ഒരു ബന്ധുവുള്ളതായി അറിയില്ലെന്നും ആദിത്യന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉമാ നായര്‍ താന്‍ ജയന്റെ ബന്ധുവാണെന്ന പരാമര്‍ശം മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന റിമി ടോമിയുടെ ടെലിവിഷന്‍ പരിപാടിയിലൂടെ പറഞ്ഞത്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഉമ തന്റെ വാദം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉമയുടെ വാദങ്ങള്‍ തെറ്റാണെന്ന് സമര്‍ത്ഥിക്കുകയാണ് ആദിത്യന്‍.

നമസ്ക്കാരം എന്റെ പേരിൽ വല്ലാതെ വേഗതയിൽ പടർന്നു കത്തുന്ന വീഡിയോ ദ്യശ്യങ്ങൾക്ക് മറുപടി ആയിട്ടാണ് .. ആ സഹോദരിക്ക് അറിയാത്ത ചിലത് പറയാൻ ആണ് .

Posted by ചിരിയും ചിന്തയും on Sunday, 10 December 2017