'അയാള്‍ക്കുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നിരിക്കുകയാണ്, നടപടിയെടുക്കണം'; രജിത് കുമാറിനെതിരെ ദിയ സന

ബിഗ് ബോസില്‍ നിന്നും പുറത്തായ രജിത് കുമാറിനെതിരെ മുന്‍ മത്സരാര്‍ത്ഥിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിന സന. രജിത്തിനുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നിരിക്കുകയാണെന്നും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ദിയ സന പറഞ്ഞു.

“കണ്ണില്‍ അണുബാധ വന്നതിനെത്തുടര്‍ന്ന് ചികിത്സ കഴിഞ്ഞെത്തിയ പെണ്‍കുട്ടിയോട് വലിയ ക്രൂരതയാണ് രജിത് കാണിച്ചത്. രജിതിനെപ്പോലെ വലിയ വിദ്യാഭ്യാസമുള്ളയാള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. രേഷ്മയെ ആക്രമിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചതാകണം.”

Read more

“ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ് രജിത് കുമാറിന്റേത്. അയാള്‍ക്കുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നിരിക്കുകയാണ്. അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ദിയ സന പറഞ്ഞു.