ബലാത്സംഗവും അതിക്രമവുമല്ല, ആക്രമണാത്മകമല്ലാത്ത ലൈംഗികതയാണ് ഞാന്‍ അവതരിപ്പിക്കുന്നത്: ഏക്ത കപൂര്‍

തന്റെ ടെലിവിഷന്‍ സീരിയലുകളിലെ ലൈംഗീകത ആക്രമണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പ്രശസ്ത സീരിയല്‍ നിര്‍മാതാവ് ഏക്ത കപൂര്‍. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവിലാണ് ഏക്തയുടെ വെളിപ്പെടുത്തലുകള്‍. “”വ്യത്യസ്ത ആളുകള്‍ക്ക് ലൈംഗികത വ്യത്യസ്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആക്രമണാത്മകതയെ പ്രോത്സാഹിപ്പിക്കാത്ത കാലത്തോളം ലൈംഗികത സീരിയലുകളില്‍ ഉള്‍പ്പെടുത്താം”” എന്നാണ് ഏക്ത കപൂര്‍ പറയുന്നത്.

“”ബലാത്സംഗമോ അക്രമങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ല. സ്‌ക്രീനില്‍ നിന്ന് ലഭിക്കുന്നിടത്തോളം കാലം ഏത് തരത്തിലുള്ള ലൈംഗികതയും മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. താന്‍ നിര്‍മിക്കുന്ന എഎല്‍ടി ബാലാജിയുടെ “ഗന്ധി ബാത്ത്” അശ്ലീലമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ലൈംഗീകത ആസ്പദമാക്കിയ വെബ് സീരീസിനെ കുറിച്ചാണ് എപ്പോഴും ആളുകള്‍ക്ക് അറിയണ്ടത്”” എന്ന് ഏക്ത പറയുന്നു.

എന്നാല്‍ താന്‍ നിര്‍മിക്കുന്ന “എംഒഎം (മിഷന്‍ ഓവര്‍ മാര്‍സ്)” എന്ന വെബ് സീരീസിനെ കുറിച്ച് ആര്‍ക്കും ഒന്നും അറിയാനുണ്ടാവില്ലെന്നാണ് ഏക്ത പറയുന്നത്. നമ്മുടെ രാജ്യം എങ്ങനെയാണ് ലൈംഗികതയെ നോക്കി കാണുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഹാനി ഘര്‍ ഘര്‍ കി എന്ന സീരിയലില്‍ ഗാര്‍ഹിക പീഡനവും വൈവാഹിക ബലാത്സംഗവും കാണിക്കുന്നുണ്ട്. “ബഡെ അച്ചെ ലഗ്‌തെ ഹേ”യിയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ കാമ്പെയ്ന്‍ നടത്തുകയും ചെയ്‌തെന്നും ഏക്ത കൂട്ടിച്ചേര്‍ത്തു.