'എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു, എന്റെ സ്‌റ്റൈലില്‍ അത് ചെയ്തു'; വിമര്‍ശകരോട് നടി

നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇത്തവണയും താരം കടുത്ത വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിബ്ബും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരില്‍ ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇതിന് തന്റെ സ്റ്റൈലില്‍ തന്നെ മറുപടിയും താരം നല്‍കിയിട്ടുണ്ട്.

തലമറച്ച ബാക്ക്ലെസ് വസ്ത്രം ധരിച്ചാണ് താരത്തിന്റെ മറുപടി. ”എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്‌റ്റൈലില്‍ അത് ചെയ്തു” എന്ന് ഉര്‍ഫി ചിത്രം പങ്കുവച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഈ ചിത്രത്തിന് നേരെയും വിമര്‍ശനങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഉര്‍ഫിയെ അനുകൂലിച്ചും പലരും രംഗത്തെത്തി.

Urfi Javed New Airport Look With Unbuttoned Pants Trolls Say - News Control

ഒരാള്‍ ധരിക്കുന്ന വസ്ത്രം അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നതാണെന്നും മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് അരോചകമാണെന്നും താരത്തിന്റെ ആരാധകര്‍ പറയുന്നു. ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഉര്‍ഫി ജാവേദ്.

 

View this post on Instagram

 

A post shared by Urfi (@urf7i)

ടെലിവിഷന്‍ രംഗത്താണ് ഉര്‍ഫി സജീവമായി പ്രവര്‍ത്തിക്കുന്നത്. ശരീരഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള ജാക്കറ്റ് ധരിച്ച് ഉര്‍ഫി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.