'നരകത്തില്‍ നിന്നാണ് സംസാരിക്കുന്നത്.., കൊണ്ടോട്ടിയില്‍ നടന്ന അപകടത്തില്‍ ഞാന്‍ മരിച്ചു'; വീഡിയോ

കൊണ്ടോട്ടിയില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിഗ് ബോസ് 2 മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരി. ഒരു ഫെയ്‌സ്ബുക് ലൈവിലൂടെയാണ് ജസ്ലയുടെ പ്രതികരണം. “”നരകത്തില്‍ നിന്നാണ് സംസാരിക്കുന്നത്”” എന്ന് ജസ്ല പറയുന്നു. തലയില്‍ കൊമ്പും തോളില്‍ ഒരു പൂച്ചയുമായാണ് ജസ്ല ലൈവില്‍ എത്തിയത്.

തന്നെ സംബന്ധിച്ചിടത്തോളം മരിച്ചു എന്ന വാര്‍ത്ത വന്നതില്‍ ഒരു കുഴപ്പവുമില്ല എന്നാല്‍ തന്റെ കുടുംബാഗംങ്ങളും സുഹൃത്തുക്കളും വിഷമിക്കുന്നുവെന്ന് ജസ്ല പറഞ്ഞു. ഒരാളെ കൊല്ലാനും ആദരാഞ്ജലികള്‍ പോസ്റ്റ് ചെയ്യാനും ഒരു രസമായിരിക്കും എന്ന് ജസ്ല പറയുന്നു.

മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പോള്‍ തനിക്കും ബന്ധുക്കള്‍ക്കും വന്ന കോളുകള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളുടേത് തന്നെയായിരുന്നു എന്ന് ജസ്ല പറഞ്ഞു. ഇന്നലെ വരെ തെറി വിളിച്ച ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇതൊരു വൈബ് ആക്കി തന്നതിന് വളരെ നന്ദിയുണ്ടെന്നും ജസ്ല വ്യക്തമാക്കി.