പൂജാമുറിയിൽ ദൈവങ്ങൾക്ക് ഒപ്പം ബിഗ് ബോസ് താരവും

താരങ്ങൾക്ക് അമ്പലങ്ങള്‍ കെട്ടി പൂജ നടത്തുന്ന ആരാധകര്‍ തമിഴ്നാട്ടിൽ അത്ഭുതമല്ല. പൂജാമുറിയില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരവുമായി വാര്‍ത്തയില്‍ നിറയുകയാണ് ഒരു ആരാധകന്‍.

തമിഴ് ബിഗ് ബോസ് താരം ജൂലിയുടെ ആരാധകനാണ് പൂജാമുറിയില്‍ താരത്തിന്റെ ചിത്രം വെച്ച്‌ ആരാധന നടത്തുന്നത്.

മൊബൈല്‍ ഫോണ്‍ കവറിന്റെ പിന്നില്‍ താരത്തിന്റെ ചിത്രങ്ങള്‍ പതിപ്പിച്ചും ഇതേ ആരാധകന്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടി. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ജൂലി.