ബിഗ്‌ബോസിന്‌റെ മൂന്നാം സീസണും പാതിവഴിയിൽ നിർത്തുന്നു?

ബിഗ്‌ബോസിന്‌റെ മൂന്നാം സീസണും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാദ്ധ്യത. ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്ഡൗണ്‍ നീട്ടാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസ് മലയാളം സീസണ്‍ 2 ആദ്യ ലോക്ഡൗണിന്റെ സാഹചര്യത്തില്‍ 75-ാം ദിവസം നിര്‍ത്തേണ്ടി വന്നിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സിനിമ, സീരിയല്‍ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കുന്നത്.

Read more

ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്. ഇതുവരെ 83 എപ്പിസോഡുകളാണ് കഴിഞ്ഞത്. നിലവില്‍ ഒന്‍പത് മത്സരാര്‍ത്ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഷോ തുടങ്ങി ഒരിക്കല്‍ പോലും ബാര്‍ക്ക് റേറ്റിംഗിന്റെ ആദ്യ അഞ്ചില്‍ എത്തിച്ചേരാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല.