മോഹന്‍ലാല്‍ അവതാരകനായത് കൊണ്ടൊന്നും രക്ഷയില്ല? തിരിച്ചടി, മൂക്കുകുത്തി ബിഗ്‌ബോസിന്റെ റേറ്റിംഗ്

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മൂന്നാഴ്ചയിലേക്ക് അടുക്കുകയാണ്. പ്രേക്ഷകര്‍ക്കിടയിലും ഇഷ്ട മത്സരാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള വോട്ടിംഗ് ക്യാംപെയ്‌നുകള്‍ നടക്കുകയാണ്. എന്നാല്‍ ബിഗ് ബോസിന്റെ ആദ്യഭാഗം പോലെ തന്നെ റേറ്റിംഗില്‍ ഈ റിയാലിറ്റി ഷോയ്ക്ക് മുന്നിട്ട് നില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സി “ബാര്‍ക്” റേറ്റിംഗിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. അഞ്ചാം സ്ഥാനത്താണ് ഈ റിയാലിറ്റി ഷോ ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയാണ് ബാര്‍ക്.

Read more

എന്നാല്‍ ഏഷ്യാനെറ്റിലെ തന്നെ മറ്റ് സീരിയലുകളാണ് ആദ്യ നാല് സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നത്.