ഉപ്പും മുളകും  നിർത്തിയോ;  തുറന്നു പറഞ്ഞ് ബാലുവും നീലുവും!

അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു  ഉപ്പും മുളകും. എന്നാൽ  അടുത്തിടെയായി പുതിയ എപ്പിസോഡുകൾ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നില്ല.

ചക്കപ്പഴത്തിനെ പ്രമോട്ട് ചെയ്യാനായി ഉപ്പും മുളകും നിർത്തി എന്ന് തുടങ്ങിയ സംശയങ്ങൾ ആരാധകർ പങ്ക് വെയ്ക്കുമ്പോൾ പരമ്പരയിലെ  താരങ്ങൾ ബാലുവും നീലുവും ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്. സമയം മലയാളവുമായുളള അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.

തങ്ങളോട് വെയിറ്റ് ചെയ്യാൻ ആണ് ചാനലിൽ നിന്നും പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മറ്റുള്ള വർക്കുകൾ ഏറ്റെടുക്കാതെ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും മടങ്ങിയെത്തും എന്ന് തന്നെയാണ് തങ്ങളുടെയും പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.