അശ്വമേധം വീണ്ടും തുടങ്ങി, ഗ്രാന്‍ഡ്മാസ്റ്ററായി ജിഎസ് പ്രദീപ് തന്നെ

മലയാളം ചാനലുകളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ചര്‍ച്ചയാകുകയും ഹിറ്റാകുകയും ചെയ്ത പരിപാടി അശ്വമേധം വീണ്ടും തുടങ്ങി. കൈരളി ചാനലില്‍ തന്നെയാണ് അശ്വമേധം വീണ്ടും ആരംഭിച്ചത്. രാത്രി എട്ടു മണിക്കാണ് പരിപാടി.

2000ത്തില്‍ കൈരളിയില്‍ അശ്വമേധം നിര്‍ത്തിയിരുന്നു. അതിന് ശേഷം മറ്റു പല ചാനലുകളിലും പരിപാടി ആരംഭിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൈരളിയില്‍ വീണ്ടും പരിപാടി ആരംഭിക്കുന്നത്.

Posted by Pradeep Gs on Monday, 8 January 2018

കണ്ണൂരായിരുന്നു ആദ്യ എപ്പിസോഡിന്റെ ഷൂട്ടിംഗും മറ്റും നടന്നത്. പരിപാടിക്ക് മുന്നോടിയായി ജിഎസ് പ്രദീപ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Posted by Pradeep Gs on Monday, 8 January 2018