സിനിമ വിട്ട് മിനിസ്‌ക്രീനിലേക്ക് ചുവടുമാറി അശോകന്‍

സിനിമാ താരം അശോകന്‍ മിനിസ്‌ക്രീനിലേക്ക് വീണ്ടും മടങ്ങി എത്തുന്നു. സീരിയല്‍ രംഗത്ത് നിന്ന് ഏറെ നാളായി മാറി നില്‍ക്കുകയായിരുന്ന ജയകൃഷ്ണനും അശോകനൊപ്പം മടങ്ങി വരവ് നടത്തുന്നുണ്ട്. മഴവില്‍ മനോരമയില്‍ അടുത്ത കാലത്ത് തുടങ്ങിയ സിബിഐ ഡയറി എന്ന പരമ്പരയിലാണ് ഇരുവരും അഭിനയിക്കുന്നത്.

വിക്ടര്‍ ജോണെന്ന ബിസിനസുകാരന്റെ വേഷത്തിലാണ് അശോകന്‍ അഭിനയിക്കുന്നത്. വിക്ടറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കാനെത്തുന്ന സിബിഐ ഓഫീസറുടെ വേഷമാണ് ജയകൃഷ്ണന്.

സീരിയലിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 35 എപ്പിസോഡുകളുള്ള ഈ പരമ്പര ചാനലില്‍ സംപ്രേഷണം തുടങ്ങിയിട്ടുണ്ട്. കെ.ബി. ബാബു സംവിധാനം ചെയ്യുന്ന ഈ പരമ്പരയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് എം. രാജനാണ്. മഴവില്‍ മനോരമയില്‍ രാത്രി പത്തു മണിക്കാണ് സീരിയല്‍