കുഞ്ഞിനെ കയ്യിലെടുത്ത് ഞാന്‍ നാടകം കളിക്കുകയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്; ആദിത്യന്‍ പറയുന്നു

സത്യത്തില്‍ അമ്പിളി ദേവിയെ വിവാഹം കഴിക്കാന്‍ കാരണം അവരുടെ മകന്‍ അപ്പുവാണെന്ന് ആദിത്യന്‍. എന്നാല്‍ പലരും കുഞ്ഞിനെ കയ്യിലെടുത്ത് താന്‍ നാടകം കളിക്കുകയാണെന്ന് പറഞ്ഞു പരത്തിയെന്നും നടന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സത്യത്തില്‍ അമ്പിളിയെ വിവാഹം കഴിക്കാന്‍ കാരണം അപ്പുവാണ് ( അമ്പിളിയുടെ മകന്‍). കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അവനെ കാണുന്നതാണ്. എനിക്ക് അവനോട് വല്ലാത്ത വാത്സല്യമാണ്. കുഞ്ഞിനെ കയ്യിലെടുത്ത് ഞാന്‍ നാടകം കളിക്കുകയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും സത്യമല്ലെന്ന് അമ്പിളിക്കും അപ്പുവിനും അറിയാം. എനിക്ക് അത്രമാത്രം മതി.- ആദിത്യന്‍ ജയന്‍ പറയുന്നു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമാണ് ഇക്കഴിഞ്ഞതെന്നും ആദിത്യനും അമ്പിളിയും അഭിമുഖത്തില്‍ പറഞ്ഞു.