ഓണ്‍ലൈനില്‍ വ്യാജ പ്രചരണങ്ങള്‍: മറുപടിയുമായി ഉപ്പും മുളകും നായിക

മലയാളത്തിലെ മികച്ച സീരിയലുകളുടെ ഗണത്തിലാണ് ഉപ്പും മുളകിന്റെ സ്ഥാനം. കണ്ണീര്‍ സീരിയലുകളുടെ ഇടയിലേക്ക് ഫാമിലി റിയലിസ്റ്റിക്ക് കഥയുമായി എത്തിയ ഉപ്പും മുളക് മാത്രമല്ല അതിലെ കഥാപാത്രങ്ങളും ഹിറ്റായി.

ഉപ്പും മുളകിലെ അമ്മ കഥാപാത്രമാണ് നിഷാ സാരംഗ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിഷ വിവാഹിതയല്ലെന്നും ലീവിംഗ് ടൂഗെദറാണെന്നുമുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടന്നത്.

https://southlive.in/newsroom/kerala/uppum-mulakum/

ഇത്തരം ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് അവര്‍. താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരം മഞ്ഞ കഥകള്‍ എത്രയോ ആളുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എഴുതുന്നവര്‍ അറിയുന്നില്ലെന്നും വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷാ സാരംഗ് പറഞ്ഞു.