ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി താരം

ദീപാവലി ആഘോഷത്തിനിടെ ഹിന്ദി ടെലിവിഷന്‍ താരം നിയ ശര്‍മ്മയുടെ വസ്ത്രത്തിന് തീപിടിച്ചു. ലഹങ്കക്ക് തീ പിടിച്ചതായും ഏതോ ഒരു ശക്തി തന്നെ രക്ഷപ്പെടുത്തിയതായും നിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കത്തിക്കരിഞ്ഞ ലഹങ്കയുടെ ചിത്രവും നിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്ക് വച്ചിട്ടുണ്ട്.

സില്‍വര്‍ നിറത്തിലുള്ള അനേകം ലെയറുകളുള്ള ലെഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനിടെ ധരിച്ചിരുന്നത്. ലഹങ്കക്ക് നിരവധി ലെയറുകളുള്ളതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് നിയ പറയുന്നു. കത്തിച്ചുവെച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിന് തീ പിടിച്ചത്. തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും നിയ വ്യക്തമാക്കി.

 -

ദീപാവലി ആഘോഷത്തിനിടെ താരത്തിന്റെ ലുക്കും നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. “നാഗിന്‍ 4″ന്റെ തിരക്കിലാണ് താരം ഇപ്പോള്‍.

https://www.instagram.com/p/B4HitJxApX_/?utm_source=ig_embed&utm_campaign=embed_video_watch_again