'ബ്രെയിനും സെര്‍വിക്കല്‍ സ്‌പെയിനും ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കോമാളിത്തരം കാണിക്കുന്നത് വിഡ്ഢിത്തം'; കമന്റിന് മറുപടിയുമായി അര്‍ജുന്‍

മലയാളികള്‍ക്ക് സുപരിചിതരായ താരജോഡിയാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമസുന്ദരവും. അടുത്തിടെയാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളും സൗഭാഗ്യയും അര്‍ജുനും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിനൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കുവച്ചതോടെ വിമര്‍ശനങ്ങളാണ് അര്‍ജുന് നേരെ ഉയരുന്നത്.

‘ദി ആപ്പിള്‍ ഓഫ് മൈ ഐ’ എന്ന ക്യാപ്ഷ്യനോടെ അര്‍ജുന്‍ പങ്കുവച്ച വീഡിയോ വൈറലായതോടെയാണ് ഉപദേശവുമായി ചിലര്‍ എത്തുയത്. ഇതോടെ മറുപടിയുമായി അര്‍ജുനും രംഗത്തെത്തി. ബ്രെയിനും സെര്‍വിക്കല്‍ സ്പെയിനും ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കുന്നത് വിഡ്ഢിത്തമാണ് എന്നാണ് ഒരാളുടെ കമന്റ്.

”എന്റെ കുഞ്ഞ്, എന്റെ പേജ്. നിങ്ങള്‍ക്കെന്താണ് പ്രശ്‌നം, നിങ്ങള്‍ക്ക് ഇഷ്ടം ആകുന്നില്ലെങ്കില്‍ നിങ്ങള്‍ പുറത്തു പോകൂ” എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയിരിക്കുന്നത്. അര്‍ജുന്റെ മറുപടിക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.

സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും കുഞ്ഞിന്റെ പേര്. പ്രസവത്തിന് മുമ്പ് ആശുപത്രിയില്‍ വച്ച് ഡാന്‍സ് കളിക്കുന്ന സൗഭാഗ്യയുടെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.