ഉപ്പും മുളകും താരം കേശുവിന് ചിത്രീകരണത്തിനിടെ പരിക്ക്; ആശ്വാസവാക്കുകളുമായി ആരാധകര്‍

ടെലിവിഷന്‍ പരമ്പരയായ് ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമാണ് അല്‍സാബിത്ത്.  ഉപ്പും മുളകും കുടുംബത്തിലെ കുസൃതിക്കാരനായ കേശുവിന് സെറ്റില്‍ വീണ് പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്, ഇപ്പോള്‍.

ഷൂട്ടിംഗിനിടെ സെറ്റില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് കേശു എന്ന പേരില്‍ അറിയപ്പെടുന്ന അല്‍സാബിത്തിന് പരിക്കേറ്റത്. കൈമുട്ടിനാണ് പരിക്കേറ്റത്. ഈ പരിക്കുകളൊന്നും സാരമുള്ളതല്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഒടിഞ്ഞ കൈയുമായിട്ടായിരുന്നു കേശു എത്തിയത്. ഒരു ദിവസത്തെ എപ്പിസോഡ് മുഴുവന്‍ തന്നെ കേശുവിന്റെ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു.

ഇത് സീരിയലിന് വേണ്ടി അഭിനയിച്ചതാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. പിന്നീടാണ് താരത്തിന് യഥാര്‍ത്ഥത്തില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്ന് അറിയുന്നത്. ഇപ്പോഴിതാ അല്‍സാബിത്തിന് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എന്തായാലും കേശുവിന്റെ കൈ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്നാണ് പ്രേക്ഷകരുടെ പ്രാര്‍ത്ഥന.