വിക്രം വേദ സംവിധായകര്‍ നിര്‍മ്മാണ രംഗത്തേയ്ക്ക്

മാധവന്‍, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവരെ പ്രധാനവേഷത്തില്‍ അണിനിരത്തി വിക്രം വേദയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ചെയ്ത സംവിധായകരാണ് പുഷ്‌കറും ഗായത്രിയും. അടുത്ത ചിത്രത്തില്‍ സംവിധായകരായിട്ടല്ല നിര്‍മ്മാതാക്കളായാണ് ഇവരെത്തുക. ഹലിദ ഷമീം ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിയ്ക്കുകയാണിരുവരും.

ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് അല്‍പ്പം വൈകാനുള്ള സാഹചര്യമുണ്ടെന്നും ഹാലിദ പറഞ്ഞു. ഞാന്‍ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സാറാ, ലീല സാംസണ്‍ എന്നിവര്‍ അഭിനയിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചു കഴിഞ്ഞു. സമുദ്രകനിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

Read more

ചിത്രം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. അതിനുശേഷം മാത്രമേ പുഷ്്കറും ഗായത്രിയും നിര്‍മ്മിക്കുന്ന സിനിമയിലേയ്ക്ക് കടക്കു. ഹാലിദ പറഞ്ഞു.