വിക്രം നായകനായി എത്തുന്ന സ്‌കെച്ചിന്റെ സംവിധായകനാണ് വിജയ് ചന്ദര്‍. അടുത്തയാഴ്ച്ച റിലീസാകാന്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മറ്റും പങ്കുവെയ്ക്കുമ്പോഴാണ് ചിയാന്‍ വിക്രം നായകനായി എത്തിയ മുന്‍ ചിത്രങ്ങളെക്കുറിച്ചും വിജയ് ചന്ദര്‍ പ്രതികരിച്ചത്. രാജാപട്ടൈ, 10 എന്‍ട്രതുക്കുള്ളെ തുടങ്ങിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍.
“ഞാനും ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നിരാശനായി. ഞാന്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കില്ല. വെറുമൊരു വാണിജ്യ ചിത്രമല്ല സ്‌കെച്ച്. അതിന്റെ കഥയ്‌ക്കൊരു ജീവനുണ്ട്, നല്ലൊരു തിരക്കഥയുണ്ട്. കഥയില്‍ നല്ലൊരു പങ്കും റിയലിസ്റ്റിക്കാണ്. അതൊരു പെര്‍ഫോമന്‍സ് ഓറിയന്റഡ് തിരക്കഥാണ്, ഇമോഷന്‍സിനൊക്കെ വലിയ പ്രാധാന്യം അതിലുണ്ട്.”
Read more
വിക്രം നായകനായി എത്തുകയും വലിയ ഹൈപ്പ് കിട്ടുകയും ചെയ്ത ചിത്രങ്ങളാണ് 10 എന്‍ട്രതുക്കുള്ളെ, രാജപട്ടൈ തുടങ്ങിയവ. എന്നാല്‍, ഇവ രണ്ടും തിയേറ്ററില്‍ നിരാശപ്പെടുത്തുകയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ചിയാന്‍ മുന്‍ചിത്രങ്ങള്‍ തന്നെയും നിരാശപ്പെടുത്തിയിരുന്നുവെന്ന് വിജയ് ചന്ദര്‍ പറഞ്ഞത്.