ആരാധകനൊപ്പം ഓട്ടോയില്‍ സഞ്ചരിച്ച് ചിയാന്‍ വിക്രം

ആരാധകന്റെ ഓട്ടോറിക്ഷയില്‍ സവാരി നടത്തി തമിഴ് സൂപ്പര്‍ താരം വിക്രം. സാമി 2 വിന്റെ ലൊക്കേഷനിലേക്കാണ് വിക്രം ആരാധകന്റെ ഓട്ടോയില്‍ പോയത്. ചെറുപ്പം മുതലേ വിക്രം ഫാനായ ചെറുപ്പക്കാരന്റെ ഓട്ടോറിക്ഷയില്‍ മുഴുവന്‍ വിക്രമിന്റെ ചിത്രങ്ങളാണ്.

തന്നെ കാണാനെത്തിയപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് താരം ഓട്ടോയില്‍ സവാരി നടത്തി ആരാധകനെ സന്തോഷിപ്പിച്ചത്. നേരത്തെ കേരളത്തില്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ആരാധകരെ നിരാശപ്പെടുത്താത്ത പെരുമാറ്റ്ം ചിയാനില്‍നിന്ന് ഉണ്ടായിരുന്നു. തന്റെ അടുത്ത് വരാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ജീവനക്കാര്‍ വേലിക്ക് അപ്പുറം തടഞ്ഞപ്പോള്‍ അവിടെ എത്തി സെല്‍ഫിക്ക് പോസ് ചെയ്തായിരുന്നു അദ്ദേഹം ആരാധകരുടെ മനം കവര്‍ന്നത്.

ഐ, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായിട്ട് കേരളത്തില്‍ എത്തിയപ്പോഴും ഫാന്‍ ഫ്രണ്ട്‌ലിയായിട്ടുള്ള നിലപാടായിരുന്നു വിക്രം സ്വീകരിച്ചത്. താരജാഡയില്ലാതെ എല്ലാവരോടും സംസാരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത താരം മാധ്യമ പ്രവര്‍ത്തകര്‍ക്കാപ്പവും ഒരുപാട് സമയം ചെലവഴിച്ചിരുന്നു.