തന്റെ രാഷ്ട്രീയത്തെ കുറിച്ച് പിതാവ് സംസാരിക്കരുതെന്ന് അവൻ പറഞ്ഞിരുന്നു അത് വകവെച്ചില്ല, എന്റെ ഒപ്പ് വാങ്ങിയത് പോലും തെറ്റിദ്ധരിപ്പിച്ച്; തുറന്നു പറഞ്ഞ് വിജയ്‌യുടെ അമ്മ

എസ്.എ. ചന്ദ്രശേഖർ വിജയ്‌യുടെ പേരിൽ സംഘടന രൂപീകരിക്കുന്നെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രേഖകളിൽ തന്റെ ഒപ്പ് ശേഖരിച്ചതെന്ന് വിജയ് യുടെ അമ്മ ശോഭ .

എന്നാൽ അതു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനാണെന്ന് അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് അത് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു വേണ്ടിയാണെന്ന് അറിഞ്ഞത്. അപ്പോൾതന്നെ മകനറിയാതെ ചെയ്യുന്ന  കാര്യങ്ങളിൽ ഒന്നും താൻ പങ്കാളിയാകില്ല എന്ന് അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന്  വിജയ്  മുമ്പ് തന്നെ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവെയ്ക്കാതെയാണ് ചന്ദ്രശേഖർ ഈയൊരു തീരുമാനമെടുത്തതെന്നും ശോഭ പറഞ്ഞു.