'കൈദി'ക്ക് ശേഷം 'തമ്പി'യില്‍ കാര്‍ത്തി; ജീത്തു ജോസഫ് ചിത്രം ഉടന്‍

കാര്‍ത്തി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന് “തമ്പി” എന്ന പേര് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. “പാപനാശം” എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

സത്യരാജ്, നിഖില വിമല്‍, അമ്മു അഭിരാമി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസും പാരലല്‍ മൈന്‍ഡ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന ഗോവിന്ദ് വസന്തയാണ്.

ഈ മാസം ചെന്നൈയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. “സുല്‍ത്താന്‍” എന്ന ചിത്രത്തിലും മണിരത്‌നത്തിന്റെ “പൊന്നിയിന്‍ സെല്‍വനി”ലും കാര്‍ത്തി പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.