നായകന്‍ ആകാനുളള സൗന്ദര്യവും കഴിവും ഇല്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ,  അന്ന് രാത്രി മുഴുവന്‍ വിജയ് കരഞ്ഞു; തുറന്നു പറഞ്ഞ് സുഹൃത്ത്

ടെലിവിഷന്‍ താരവും സുഹൃത്തുമായ സഞ്ജീവ് ദളപതി വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ  വൈറലാവുകയാണ്.

പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത “നാളൈ തീര്‍പ്പ്” എന്ന ചിത്രത്തിലൂടെയാണ്  വിജയ് നായകനായി  ബിഗ്സ്ക്രീൻ അരങ്ങേറ്റം നടത്തുന്നത്. 1992- ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിജയിയ്ക്ക് കേവലം 20 വയസ് മാത്രമേയുള്ളു.

Read more

ആദ്യ സിനിമയിലെ വിജയിയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. രൂപമായിരുന്നു കൂടുതൽ് ചർച്ച  ഇത് കേട്ട അദ്ദേഹം  അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അതൊരു ന്യൂഇയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു. 20 വയസില്‍ ആര്‍ക്കാണെങ്കിലും അത്തരമൊരു വിമര്‍ശനം നേരിടേണ്ടി വരുന്നതാണ്. ഇന്ന് വിജയ് ഇതൊക്കെ കൈകാര്യം ചെയ്യും. സഞ്ജീവ് പറഞ്ഞു.