കീര്‍ത്തി സുരേഷും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു, സംവിധാനം ഏ.ആര്‍. മുരുകദോസ്, സംഗീതം ഏ.ആര്‍. റഹ്മാന്‍

തമിഴ് സിനിമയിലെ ഹിറ്റ് ജോഡികളായ വിജയ്‌യും കീര്‍ത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു. ഏ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഭൈരവയിലാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച് അഭിനയിച്ചത്.

ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ഏ.ആര്‍. റഹ്മാന്റെ സംഗീത സംവിധാനമാണ്. ഏ.ആര്‍. മുരുകദോസും ഏ.ആര്‍. റഹ്മാനും ഇതാദ്യമായാണ് ഒരു തമിഴ് സിനിമയ്ക്കായി ഒന്നിക്കുന്നത്. നേരത്തെ ഗജനിയുടെ ഹിന്ദി റീമേക്കില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു.

പൊങ്കലിന് ശേഷമായിരിക്കും ദളപതി 62 എന്ന് പേര്‍ വിളിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. കഴിഞ്ഞ ദിവസം ചിത്രത്തിനായുള്ള വിജയ്‌യുടെ ലുക്ക് ടെസ്റ്റ് നടന്നിരുന്നു. ഈ സമയത്ത് നടന്ന ഫോട്ടോഷൂട്ടിലെ തകര്‍പ്പന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തിരുന്നു. കീര്‍ത്തി സുരേഷിനും സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രമാണെന്നാണ് കീര്‍ത്തിയുമായി അടുത്തവൃന്ദങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ തമിഴ്, തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് കീര്‍ത്തി.