മകന്റെ കായിക മത്സരം കാണാന്‍ തലക്കനമില്ലാതെ തല

തല അജിത്ത് ലാളിത്യത്തിന്റെ മറുപേരാണ് എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. തനിക്ക് തലക്കനമില്ലെന്ന് തല വീണ്ടും വീണ്ടും തെളിയിക്കുകയാണ്. തന്റെ മകന്റെ സ്‌കൂള്‍ കായിക പരിപാടികള്‍ക്ക് അജിത് എത്തിയതും ഒരു സാധാരണക്കാരനെ പോലെയാണ്. ആരാധക ലക്ഷങ്ങള്‍ സ്നേഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സ്‌കൂളില്‍ ഒരു സാധാരണക്കാരനെപ്പോലെയായിരുന്നു നിന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

മകന്റെ പരിപാടികള്‍ കണ്ട് മറ്റു രക്ഷിതാക്കളുടെ ഇടയില്‍ അജിത് നില്‍ക്കുന്നത് കാണാം. ഒടുവില്‍ ക്ഷീണിച്ചു തളര്‍ന്ന മകനെ തോളില്‍ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്.

പുതിയ ചിത്രത്തിനായുള്ള സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അജിത്തിനെ കാണപ്പെട്ടത്.