അടുത്ത ചിത്രത്തില്‍ സൂര്യയ്ക്ക് രണ്ടു നായികമാര്‍, ഒരു നായിക സായി പല്ലവി

സൂര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നു. പേരിടാത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് സായി പല്ലവിയുമായി കരാര്‍ ഒപ്പിട്ടകാര്യം വെളിപ്പെടുത്തിയത്.

രാകുല്‍ പ്രീത് സിംഗിനെ നേരത്തെ ഈ ചിത്രത്തിനായി സൈന്‍ ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വെച്ച് ഇവര്‍ രണ്ടു പേരും ചിത്രത്തില്‍ നായികമാരായിരിക്കും.

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2018 ജനുവരി മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ദിവാലി റിലീസാകാനാണ് സാധ്യത. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

മലയാള ചിത്രം പ്രേമത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ സായ് പല്ലവി ഇതാദ്യമായാണ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത്.