‘തിരുമ്പി വന്തിട്ടേന്‍ സൊല്ല്’; രജനി ചിത്രം ‘കാലാ’യുടെ റിലീസിങ് തീയതി ധനുഷ് പുറത്തുവിട്ടു

Gambinos Ad
ript>

തമിഴകം കാത്തിരിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ ചിത്രം കാലാ ജൂണ്‍ 7ന് തീയറ്ററുകളെത്തും. ഏപ്രില്‍ 27ന് റീലിസിനൊരുങ്ങിയ ചിത്രം തമിഴ് ഫിലിം ഇന്‍ഡസ്ട്രിയിലെ സമരം മൂലം മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സിനിമാ മേഖലയിലെ പ്രശ്‌നം തീര്‍പ്പാകാതെ വന്നതോടെയാണ് കാലായുടെ പ്രദര്‍ശനം ജൂണ്‍ ഏഴിലേക്ക് മാറ്റിയത്.

Gambinos Ad

2016ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ആക്ഷന്‍ചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ധനുഷ് പ്രോഡക്ഷന്റെ ബാനറില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ രഞ്ജിത്താണ്. നാനാപട്ടേക്കര്‍, ഇൗശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

മൂംബൈ തെരുവിലെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പതിവു തെറ്റാതെ ആക്ഷന്‍ ത്രില്ലര്‍ തന്നെയാകും സിനിമ എന്നത് രജനി ആരാധകരിലും പ്രേക്ഷകരിലും ഒരുപോലെ തന്നെ പ്രതീക്ഷ വെക്കുന്നത്. കബാലിക്കു ശേഷം രഞ്ജിത്ത്-രജനികാന്ത് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് കാലാ.