'ദര്‍ബാര്‍' ഷൂട്ടിങ് പൂര്‍ത്തിയായി, രജനികാന്ത് ചിത്രം പൊങ്കലിന്

സ്റ്റൈല്‍മന്നന്‍ രജനികാന്തും എ ആര്‍ മുരുഗദോസും ഒന്നിക്കുന്ന “ദര്‍ബാറി”ന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഏപ്രില്‍ 8 മുതല്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ അവസാന ഭാഗങ്ങളും ഇന്നലെ മുംബൈയില്‍ പൂര്‍ത്തിയായി. പൊങ്കല്‍ റിലീസായി ചിത്രം തീയേറ്ററുകളിലേക്കെത്തും.

1992ല്‍ പുറത്തിറങ്ങിയ “പാണ്ഡ്യന്‍” എന്ന ചിത്രത്തിന് ശേഷം രജനികാന്ത് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് വില്ലനായി എത്തുന്നത്.

ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്ന ചിത്രത്തില്‍ സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും വേഷമിടുന്നു.