രാഷ്ട്രീയത്തിലേക്ക് കടക്കുന്ന രജനി സിനിമ ഉപേക്ഷിക്കുമോ?; സംവിധായകന്‍ വെളിപ്പെടുത്തുന്നു

Gambinos Ad
ript>

ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് തലൈവര്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അന്നു മുതല്‍ ആരാധകരുടെ ഏറ്റവും വലിയ ഭയവും സംശയവും രജനി സിനിമാഭിനയം നിര്‍ത്തിയേക്കുമോ എന്നതായിരുന്നു. എന്നാല്‍ ആ ഭയത്തിന് അടിസ്ഥാനമില്ലെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Gambinos Ad

പുതിയ ചിത്രം കാലായ്ക്കും , 2.0 യ്ക്കും ശേഷം സ്റ്റെല്‍ മന്നന്‍, എത്തുന്ന പുതിയ ചിത്രത്തിനെ കുറിച്ച് സൂചനകള്‍ പുറത്തു വന്നു. പുതിയ ചിത്രം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുമെന്നാണ് കരുതുന്നത്. സംവിധായകന്‍ തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു, തലൈവര്‍ രജനീകാന്തിനും, സണ്‍പിക്‌ചേഴ്‌സിനും നന്ദി എന്നാണ് കാര്‍ത്തികിന്റെ ട്വീറ്റ്.

 

സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും പുതിയ ചിത്രത്തെക്കുറിച്ച് രജനി പ്രതികരിച്ചിട്ടില്ല. ജിഗര്‍ദണ്ട എന്ന ചിത്രത്തിന്റെ സംവിധായകനാണ് കാര്‍ത്തിക്.