ലിപ് ലോക്ക് കൊണ്ട് നഷ്ടപ്പെടുത്തിയത് കിടിലന്‍ സിനിമ; വെളിപ്പെടുത്തലുമായി പാര്‍വതി നായര്‍

തമിഴില്‍ വമ്പന്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പാര്‍വതി നായര്‍. അര്‍ജുന്‍ റെഡ്ഡിയുടെ സ്‌ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചിപ്പോള്‍ അതിലുള്ള ഇന്റിമേറ്റ് രംഗംങ്ങള്‍ കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷം ചെയ്ത പാര്‍വതി നായര്‍ വ്യക്തമാക്കി.

അതേസമയം, അര്‍ജുന്‍ റെഡ്ഡിയുടെ ചീത്രീകരണം പൂര്‍ത്തിയായ സിനിമ കണ്ടപ്പോള്‍ ആ സിനിമിയില്‍ അഭിയിക്കാത്തതിന് നഷ്ടബോധം തോന്നിയെന്നും പാര്‍വതി പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് തന്നെ തിരക്കഥയുമായി സമീപിച്ചിരുന്നു. എന്നാല്‍, തിരിക്കഥ വായിച്ചപ്പോല്‍ അതിനെ ഇന്റിമേറ്റ് സീനുകള്‍ തന്നെ സിനിമയില്‍ നിന്നും പിന്തിരിപ്പിച്ചെന്നാണ് പാര്‍വതി പറഞ്ഞത്.

2015 ഫെബ്രുവരിയിൽ അരുവിയുടെ തിരക്കഥയുമായും സംവിധായകൻ  തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് തല മൊട്ടയടിക്കാനാണ് തിരക്കഥയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയ സമയത്ത് അതില്‍ അത്തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നില്ല. അരുവിയില്‍ അഭിനയിക്കാതിരുന്നത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.