മാസ്സായി നടിപ്പിന്‍ നായകന്റെ നന്ദഗോപാല്‍ കുമരന്‍; എന്‍ജികെയുടെ പ്രേക്ഷക പ്രതികരണം

സെല്‍വരാഘവന്‍ അണിയിച്ചൊരുക്കിയ സൂര്യ- സായി പല്ലവി ചിത്രം എന്‍ജികെയ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രത്തില്‍ സൂര്യയുടെയും സായ് പല്ലവിയുടെയും അഭിനയത്തെ പ്രശംസിച്ചാണ് കൂടുതല്‍ സോഷ്യല്‍ മീഡിയ നിരൂപണങ്ങളും വന്നിരിക്കുന്നത്.

നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. രാകുല്‍ പ്രീത്, ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന ‘എന്‍.ജി.കെ’ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്.