ഇനി മാസും മസാലയുമില്ല; പുതിയ ചിത്രത്തിനായി വിജയ്

ദളപതി വിജയ്‌യെ നായകനാക്കി തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. പതിവ് വിജയ് ഫാക്ടറുകളൊന്നുമില്ലാതെ ചിത്രം ഒരുക്കുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിനായി കോംപ്രമൈസ് ചെയ്യില്ലെന്നും സ്ഥിരം കാണുന്ന ഒരു വിജയ് ചിത്രം ആയിരിക്കില്ലെന്നും എന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ നായികയും മറ്റ് വിജയ് ഫോര്‍മാറ്റുകളും ഉണ്ടാകില്ല.

തന്റെ ശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന രീതിയില്‍ ഒരു വിജയ് ചിത്രം ഒരുക്കാന്‍ സാധിക്കും എന്നും ലോകേഷ് പറയുന്നു. ലോകേഷ് ഒരുക്കിയ കാര്‍ത്തി നായകനായെത്തിയ “കൈദി” നിരൂപക ശ്രദ്ധയും പ്രേക്ഷക ശ്രദ്ധയും ഒരു പോലെ നേടിയിരിക്കുകയാണ്. നായികയോ ഗാനങ്ങളോ ഇല്ലാത്ത കൈദി പൂര്‍ണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കണ്ട് മടുത്ത സ്ഥിരം സിനിമാ ശീലങ്ങളില്‍ നിന്നും മാറിയാണ് ലോകേഷ് തന്റെ ചിത്രങ്ങളൊരുക്കുന്നത്. നായകന്റെ താരമൂല്യത്തിനോ ഇമേജിനോ ഊന്നല്‍ കൊടുക്കാതെ കഥക്ക് മാത്രം പ്രധാന്യം കൊടുത്താണ് ലോകേഷ് സിനിമ ഒരുക്കുന്നത്. “മാനഗരം” ആയിരുന്നു ലോകേഷിന്റെ ആദ്യ ചിത്രം.