' സാഹോ' ക്ക് വേണ്ടി റിലീസ് നീട്ടിയ സിനിമകളോട് നന്ദി പറഞ്ഞു പ്രഭാസ്; മാറ്റി വച്ചത് 'കാപ്പാൻ' അടക്കമുള്ള സിനിമകളുടെ റിലീസ്

ഇന്ത്യ കണ്ട ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ്‌ സിനിമ ” സാഹോ” തീയറ്ററുകളിൽ എത്തുകയാണ്. ഓഗസ്റ്റ് 30 നാണു “സാഹോ” റിലീസ് ആവുന്നത്. ഈ ദിവസങ്ങളിലെ മറ്റു റിലീസുകൾ മാറ്റി വച്ച സിനിമാ പ്രവർത്തകർക്ക് നന്ദി പറയുകയാണ് പ്രഭാസും ടീം സാഹോയും. മത്സരം ഒഴിവയ്ക്കാനും തീയറ്ററുകളിൽ ഷോ സമയം ക്രമീകരിക്കാനും ആണിത്.

തന്റെ സിനിമക്ക് വേണ്ടി റിലീസ് നീട്ടി വച്ച മറ്റു സിനിമകളുടെ നിർമാതാക്കൾക്കും താരങ്ങൾക്കും നന്ദിയും സ്നേഹവും എന്നാണ് പ്രഭാസ് തന്റെ ഫേസ്‍ബുക്ക് പേജിൽ കുറിച്ചത്. മറ്റെല്ലാ സിനിമകൾക്കും വിജയാശംസകളും താരം നേർന്നു.എല്ലാ ഭാഷകളിലെയും എല്ലാ പ്രൊഡ്യൂസർമാക്കും നന്ദി എന്നാണ് ടീം സാഹോ കുറിച്ചത്.

സൂര്യ മോഹൻലാൽ ചിത്രം “കാപ്പാന്റെ” അണിയറ പ്രവർത്തകർ ” സാഹൊയോട് മത്സരിക്കാനില്ല എന്ന് പറഞ്ഞതായി വാർത്ത ഉണ്ടായിരുന്നു. ഓഗസ്റ്റ് 30 നുള്ള സിനിമയുടെ റിലീസ് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. സിനിമയിൽ ഇന്ത്യൻ പ്രധാനമന്ത്രിയായാണ് മോഹൻലാൽ എത്തുന്നത്.പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമയായിരുന്നു “കാപ്പാൻ”.കാപ്പാനും” “സാഹോയും” നേർക്കുനേർ ഉള്ള ബോക്സ് ഓഫീസിൽ മത്‌സരം കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന തീരുമാനമാണിത്