‘ദളപതി 65’, വിജയ് നായകനാകുന്ന ആക്ഷന്‍ ചിത്രം ഒരുക്കാന്‍ സംവിധായകന്‍ മഗിഴ് തിരുമേനി?

Advertisement

വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഡല്‍ഹിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടെ ‘ദളപതി 65’ന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി വിജയ്‌യെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

‘തടൈയാര താക്ക’, ‘മേഘമണ്ണ്’, ‘തടം’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മഗിഷ് തിരുമേനി ഒരുക്കുന്ന ചിത്രമാണ് ദളപതി 65. ആദ്യ ചിത്രങ്ങള്‍ പോലെ ഈ ചിത്രവും ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയ്‌നറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

പ്രശസ്ത സംവിധായകരായ എആര്‍ മുരുഗദോസ്, മോഹന്‍രാജ എന്നിവരുടെ സിനിമകളിലും വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ദളപതി 64’ ല്‍ വിജയ്‌ക്കൊപ്പം വിജയ് സേതുപതി, ആന്റണി വര്‍ഗീസ്, മാളവിക, ആന്‍ഡ്രിയ, ശന്തനു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.