വിനയമാണ് അദ്ദേഹത്തെ ഇത്രയും വലിയ താരമാക്കുന്നത്: ലോകേഷ് കനഗരാജ്

വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് ഒരുക്കിയിരിക്കുന്ന ചിത്രം മാസ്റ്ററിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ വിജയ് എന്ന വ്യക്തിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലോകേഷ്.

വിജയ് വരെ സൗമ്യനായ വ്യക്തി ആണെന്നും വിനയമാണ് അദ്ദേഹത്തെ ഇത്രയും വലിയ താരമാക്കുന്നത് എന്ന് ലോകേഷ് വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ കഥ അദ്ദേഹത്തിനോട് പറയാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.

ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു  ഒരു അപരിചിതത്വവും അദ്ദേഹത്തിൽ നിന്ന് അനുഭവപ്പെട്ടില്ല  ലോകേഷ് പറഞ്ഞു .

മക്കൾ സെൽവൻ വിജയ് സേതുപതിയാണ് മാസ്റ്ററിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. മലയാളി താരം മാളവിക മോഹനനാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശാന്തനു തുടങ്ങിയവരും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്.