കെജിഎഫ് താരം യഷും അഭിഷേക് ബച്ചനും ‘നോ’ പറഞ്ഞു; ദളപതി 64ലെ വില്ലനായി ആദ്യം പരിഗണിച്ച താരങ്ങള്‍..

Advertisement

ദളപതി വിജയ്‌യും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. എന്നാല്‍ സേതുപതിയെ ആയിരുന്നില്ല ആദ്യം ചിത്രത്തിനായി പരിഗണിച്ചിരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വില്ലന്‍ വേഷത്തിലേക്കായി ‘കെജിഎഫ്’ താരം യഷിനേയും ബോളിവുഡ് താരം അഭിഷേക് ബച്ചനെയും ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുതാരങ്ങള്‍ക്കും കഥ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് സംഭവിക്കുന്നതിനാല്‍ ഇരു താരങ്ങളും ചിത്രത്തിനോട് നോ പറയുകയായിരുന്നു.

പിന്നീടാണ് വില്ലന്‍ വേഷത്തിലേക്ക് വിജയ് സേതുപതിയെ പരിഗണിക്കുന്നത്. വിജയ്‌യും സേതുപതിയും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ വലിയ പ്രത്യേക. മലയാളി താരം ആന്റണി വര്‍ഗീസും ചിത്രത്തിലെത്തുന്നുണ്ട്. മാളവിക മോഹനനാണ് നായികയായി എത്തുന്നത്. 2020ലാണ് ചിത്രം റിലീസിനെത്തുക.