മുണ്ടുടുത്ത് കട്ടകലിപ്പ് ലുക്കില്‍ വിജയ് സേതുപതി, ജുംഗ ഫസ്റ്റ്‌ലുക്ക് ടീസര്‍

സിനിമയിലും ലുക്കിലും വ്യത്യസ്തതയുമായി വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍. ഇന്നലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്‌ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഇന്‍ട്രൊഡക്ഷനാണ് വിജയ് സേതുപതിക്ക് നല്‍കിയിരിക്കുന്നത്. ഒരു സ്‌റ്റൈലിഷ് ഡോണ്‍ റോളിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. കാതലും കടന്ത് പോകും എന്ന സിനിമയുടെ ജോണറിലായിരിക്കും ഈ ചിത്രമെന്നും സൂചനയുണ്ട്.

ഇതുക്കുതാനെ ആസെയ്‌പെട്ടെയ് ബാലാകുമാരയുടെ സംവിധായകനായിരുന്ന ഗോഗുലാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. നടിഗര്‍ സംഘം മലേഷ്യയില്‍ നടത്തിയ പരിപാടിയിലാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് അവതരിപ്പിച്ചത്.