‘കാക്ക കാക്ക’ പ്രചോദനമായത് 15-ഓളം പൊലീസ് ഓഫീസർമാർക്ക്: ഗൗതം മേനോൻ

സൂര്യ- ഗൗതം മേനോൻ ടീമിന്റെ  സൂപ്പർ ഹിറ്റ് ചിത്രമാണ് കാക്ക കാക്ക. ഈ സിനിമയെ കുക്കുറിച്ച്  സിനിമ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ  സംവിധായകൻ ഗൗതം മേനോന്റെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനാകാൻ പ്രചോദനം നൽകിയത് കാക്ക കാക്കയാണെന്ന് തന്നോട് 15-ഓളം ഐപിഎസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട് എന്ന് ഗൗതം മേനോൻ വ്യക്തമാക്കി.

2003- ൽ സൂര്യ – ഗൗതം മേനോൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നതും കാക്ക കാക്ക എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

ഒരു പൊലീസുകാരന്റെ പച്ചയായ ജീവിതമാണ് കാക്ക കാക്കയിൽ കാണിക്കുന്നത്. സൂര്യ ഈ ചിത്രത്തിന് വേണ്ടി ചെയ്ത കഠിനാദ്ധ്വാനത്തെ കുറിച്ചും ഗൗതം മേനോൻ  അഭിമുഖത്തിൽ പറയുന്നുണ്ട്.