വിജയ് - അജിത്ത് ആരാധകരെപ്പറ്റി ഒരു സിനിമ വിസിരി, ചിത്രത്തിലെ തലയും ദളപതിയും എന്ന പുതിയ ഗാനമെത്തി

തങ്ങളുടെ പ്രിയ താരങ്ങള്‍ക്കായി ജീവന്‍ പോലും വെടിയാന്‍ മടിയില്ലാത്തവരാണ് തമിഴ് സിനിമ ആരാധകര്‍ തലയും ദളപതിയും അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. എന്നാല്‍ അന്ധമായ താരാരാധന അക്രമങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും തമിഴ്‌നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഇതേപ്പറ്റിയുള്ളതാണ് വെട്രി മഹാലിംഗം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിസിരി.

ആരാധക പിന്തുണ കൊണ്ട് തമിഴ് സിനിമയിലെന്നല്ല തെന്നിന്ത്യയില്‍ തന്നെ ശക്തരായ രണ്ടു താരങ്ങളാണ് തല അജിത്തും ദളപതി വിജയും. ഇരുവരുടേയും ആരാധകര്‍ തമ്മിലുണ്ടാകുന്ന ഒരു സംഘര്‍ഷം സങ്കല്‍പ്പിക്കാവുന്നതിനുമപ്പുറമാണ്. ഇതാണ് വിസിരിയുടെ ഇതിവൃത്തം. രാംശരവണ , രാജ് സൂര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

Read more

ചിത്രത്തിലെ തലയും ദളപതിയും എന്ന ഗാനം പുറത്തു വിട്ടു. ഗന്‍കരവേലിന്റെ വരികള്‍ക്ക് ധന്‍രാജ് മാണിക്യമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദിവാകര്‍ ധന്‍രാജ് മാണിക്യം എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.